Tue. May 7th, 2024

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു വര്‍ഷത്തിനുശേഷം ഭര്‍ത്താവ്‌ അറസ്‌റ്റില്‍

By admin Jun 21, 2022 #news
Keralanewz.com

മുണ്ടക്കയം: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു വര്‍ഷത്തിനുശേഷം ഭര്‍ത്താവ്‌ അറസ്‌റ്റിലായി . ഇളങ്കാട്‌ ടോപ്പ്‌ കൂവളത്ത്‌ റഹ്‌മത്ത്‌ അലിയുടെ മകള്‍ അനീഷ(21) തൂങ്ങിമരിച്ച സംഭവത്തിലാണുഭര്‍ത്താവ്‌ കോഴിക്കോട്‌ പയ്യോളി സ്വദേശി മൂപ്പിക്കതില്‍ നാസറി(25)നെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌.2020 ജൂലൈ ആറിനാണ്‌ അനീഷയെ ഇളങ്കാട്‌ ടോപ്പിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നു. നാസറിനെ വീഡിയോകോളില്‍ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത് .

അനീഷയും നാസറും തമ്മില്‍ വഴക്ക്‌ പതിവായിരുന്നു. പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു നാസറിനും കുടുംബത്തിനും താക്കീത്‌ നല്‍കിയിരുന്നു. യുവതിക്കെതിരേ ഇയാള്‍ അപവാദ പ്രചാരണവും നടത്തിയിരുന്നെന്നും ഇത്‌ സഹിക്കവയ്യാതെയായിരുന്നു യുവതിയുടെ ആത്മഹത്യയെന്നും പരാതിയുണ്ട്‌.
ആത്മഹത്യ സംബന്ധിച്ചു അനേ്വഷണം ആവശ്യപെട്ടു മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതിനെതുടര്‍ന്നു പോലീസ്‌ അനേ്വഷണം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.

ഇതേത്തുടര്‍ന്ന്‌ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . കേസ്‌ അനേ്വഷണത്തിന്‌ കോടതി കാഞ്ഞിരപ്പളളി ഡിവൈ.എസ്‌.പി. ബാബുക്കുട്ടനെ ചുമതലപ്പെടുത്തി. തുടര്‍ന്നു നടത്തിയ അനേ്വഷണത്തിലാണു നാസര്‍ അറസ്‌റ്റിലായത്‌. ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു വ്യക്‌തമായി. കാഞ്ഞിരപ്പളളി കോടതിയില്‍വ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയതു

Facebook Comments Box

By admin

Related Post