Sun. May 19th, 2024

പുറത്ത് നിന്നും നോക്കിയാല്‍ പാല്‍വണ്ടി; ഉള്ളില്‍ അടുക്കിവെച്ചിരിക്കുന്നത് 50 ലക്ഷം രൂപയുടെ വിദേശമദ്യം; തൃശൂരില്‍ പിടിച്ചത് ഓണത്തിനുള്ള ചരക്ക്

By admin Jul 26, 2022 #news
Keralanewz.com

തൃശൂരില്‍: പുറത്ത് നിന്നും നോക്കിയാല്‍ മാഹിയില്‍ നിന്നും വരുന്ന നിഷ്കളങ്കമായി പാല്‍നിറച്ചു കേരളത്തിലേക്ക് വരുന്ന ഒരു പാല്‍വണ്ടി.

വിഘ്നേശ്വര മില്‍ക് വാന്‍ എന്ന വാഹനത്തിന് മുന്നിലെ ബോര്‍ഡ് കണ്ടാല്‍ അത്രയേ തോന്നൂ. പക്ഷെ വണ്ടി നിര്‍ത്തി തുറന്ന് പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി. കാരണം രഹസ്യ ടിപ്പ് കിട്ടിയപ്പോള്‍ അരക്കോടി രൂപ വിലമതിക്കുന്ന മദ്യം വണ്ടിക്കുള്ളില്‍ അടുക്കിവെച്ചിരിക്കുന്നുവെന്നൊന്നും പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. ഏകദേശം 3600 ലിറ്റര്‍ മദ്യമാണ് വാനിന് ഉള്ളില്‍ ഉണ്ടായിരുന്നത്.

തൃശൂരിലെ ചേറ്റുവയില്‍ വെച്ചായിരുന്നു തിങ്കളാഴ്ചത്തെ നാടകീയമായ പൊലീസ് വേട്ട. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.

മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. ഓണത്തിനുള്ള വില്‍പന ലക്ഷ്യം വെച്ചായിരുന്നു ഈ വിദേശമദ്യക്കടത്തെന്നും പൊലീസ് പറഞ്ഞു. മാഹിയില്‍ നിന്നും വിവിധ വാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വില്‍ക്കാനായി കൊണ്ടുവന്നിരുന്നതാണ് മദ്യമെന്ന് പിടിയിലായവര്‍ പറഞ്ഞു.

ആരുടേതാണ് ഈ മദ്യലോഡ് എന്നത് വ്യക്തമായിട്ടില്ല. ഇതിന് പിന്നില്‍ സാമ്ബത്തിക ഉറവിടവും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു

Facebook Comments Box

By admin

Related Post