Thu. May 9th, 2024

430 വർഷം പഴക്കമുള്ള കബറിടം കടുത്തുരുത്തി താഴത്ത് പള്ളിയിൽ AD 1589 ൽ മരിച്ചടക്കിയ കടവിൽ മാണി മാത്തു കത്തനാരുടെ കബറിടം താഴത്ത് പള്ളിയിൽ നിന്ന് കണ്ടെത്തി .

By admin Mar 29, 2023 #Kaduthurthy
Keralanewz.com

430 വർഷം പഴക്കമുള്ള കബറിടം കടുത്തുരുത്തി താഴത്ത് പള്ളിയിൽ

AD 1589 ൽ മരിച്ചടക്കിയ കടവിൽ മാണി മാത്തു കത്തനാരുടെ കബറിടം താഴത്ത് പള്ളിയിൽ നിന്ന് കണ്ടെത്തി . പള്ളിയുടെ മദ്ബഹായുടെ പടികൾക്ക് താഴെ കെസ്ത്രോമയിൽ തെക്ക് വടക്ക് ദിശയിലാണ് ഈ കബറിടം. 95×43 സെ. മി വലിപ്പമുള്ള ദീർഘ ചതുരാകൃതിയിലുള്ള ഈ ഗ്രാനൈറ്റ് ഫലകത്തിൽ നാനം മോനം ലിപികളിൽ വട്ടെഴുത്തിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ഈ ഫലകത്തിന്റെ ആദ്യഭാഗം പൂർണ്ണമായും വായിക്കാൻ സാധിക്കാത്തവണ്ണം തേയ്മാനം വന്നു പോയിരുന്നു . കോഴിക്കോട് പുരാവസ്തു വകുപ്പിലെ കൃഷ്ണദാസ് സാർ ആണ് ഇവ വായിച്ചു തിട്ടപ്പെടുത്തിയത്.
” കൊല് ലമ് 764 മത് മീനഞായറു 22 നു കടവിൽ മാണി മാത് ത്തു കത് തനാർ നല് ല വഴി ക് കു പോയി ” എന്നാണ് എഴുത്ത്.

ഏറെ നാൾ അടഞ്ഞു കിടന്ന പഴയ പള്ളിയുടെ പുനരുദ്ധാരണ സമയത്ത് കയറ്റുപായയുടെ അടിയിൽ പൊടികൾ കൊണ്ട് പൊതിഞ്ഞ് കിടന്ന അവസ്ഥയിലായിരുന്നു ഈ കബറിടം.

പാലാ രൂപതയിൽ പെട്ട കടുത്തുരുത്തി താഴത്ത് പള്ളി സഭാ ചരിത്രത്തിൽ വളരെ നിർണ്ണായകമായ സ്ഥാനമാണ് വഹിച്ചിരുന്നത് . കൂനൻ കുരിശ് സത്യത്തിന്റെ നെടുനായകരിൽ ഒരാളായ കടവിൽ ചാണ്ടി കത്തനാരുടെ ഇടവകയും ആണിത്. ഈ പള്ളിയുടെ ദേശത്ത് പട്ടക്കാരനായിരുന്നു കടവിൽ ചാണ്ടി കത്തനാർ . 1599 ലെ ഉദയംപേരൂർ സുന്നഹദോസിനു ശേഷം പറമ്പിൽ തൊമ്മാ അർക്കദിയാക്കോൻറെ 4 ഉപദേശകരിൽ ഒരാളായി നിയമിക്കപ്പെട്ട ആളായിരുന്നു കടവിൽ ചാണ്ടി കത്തനാർ.1653 മെയ് മാസം 22 ആം തിയതി ആലങ്ങാട്ട് പള്ളിയിൽ വച്ച് 12 പട്ടക്കാർ കൈവച്ച് പറമ്പിൽ തോമ്മാ അർക്കദിയാക്കോനെ ഒന്നാം മാർത്തോമ്മാ ആയി വഴിച്ച് മെത്രാൻ പട്ടം കൊടുത്തതും കടവിൽ ചാണ്ടി കത്തനാരുടെ നേതൃത്വത്തിലാണ് . പ്രായാധിക്യമായിരുന്നതുകൊണ്ടാണ് പഴയകൂർ സമുദായത്തിന്റെ പ്രഥമ തദ്ദേശീയ മെത്രാൻ സ്ഥാനം കടവിൽ ചാണ്ടി കത്തനാർ നിഷേധിച്ചത്. മറിച്ചായിരുന്നങ്കിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യനികളുടെ ചരിത്രം മാറ്റി എഴുതേണ്ടി വന്നേനെ. സുപ്രശ്ത വേദശാസ്ത്രഞ്ഞനും കവിയുമായിരുന്ന കടവിൽ ചാണ്ടി കത്തനാരുടെ കവിതകളുടെ കയ്യെഴുത്ത് പ്രതി ഇന്നും ലഭ്യമാണ്. ഈ ചാണ്ടി കത്തനാരും ഈ താഴത്ത് പഴയ പള്ളിയിലാണ് കബറടങ്ങിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post