Tue. May 7th, 2024

ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈമെന്റ് മാറ്റേണ്ട ആവശ്യമില്ല: ഹൈക്കോടതി

By admin Jul 23, 2021 #news
Keralanewz.com

കൊച്ചി: ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതകളുടെ അലൈമെന്റ് മാറ്റേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളമെന്ന് ഹൈക്കോടതി വാക്കാന്‍ പരാമര്‍ശിച്ചു. വികസനപദ്ധതികള്‍ക്കായി നിസാരകാര്യങ്ങളുടെ പേരില്‍ എന്‍എച്ച്‌ സ്ഥലം ഏറ്റൈടുപ്പില്‍ ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.

കൊല്ലം ജില്ലയില്‍ ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് എതിരായിട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ പാതയുടെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്തണം, സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കുടുംബപരമായ സ്വത്തുക്കള്‍ക്ക് പുറമെ ആരാധനാലയങ്ങള്‍ കൂടി നഷ്ടമാവുന്നതും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ദേശീയ പാതകള്‍ വികസിക്കേണ്ടത് നാടിന് അത്യാവശ്യമായ കാര്യമാണ്. ദേശീയ പാതയ്ക്കായി ഏതെങ്കിലും ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post