Tue. May 21st, 2024

മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

By admin Jul 26, 2023
Keralanewz.com

സംഭവത്തില്‍ സ്വാഭാവികമായ സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലീസിനോട് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കെ പി സി സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്കിടെയായിരുന്നു സംഭവം.പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്ബോഴായിരുന്നു മൈക്ക് തടസപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍ എന്ന് വകുപ്പ് പ്രകാരമായിരുന്നു പൊലീസ് നടപടി.

Facebook Comments Box

By admin

Related Post