Mon. May 6th, 2024

8 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍; നടപടി രാജ്യവിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്

By admin Aug 9, 2023 #news
Keralanewz.com

ന്യൂഡല്‍ഹി : ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച എട്ട് പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. യഹാന്‍ സച്ച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്‌ലോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎന്‍9 ന്യൂസ്, എജ്യുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിങ്ങനെയുള്ള യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിട്ടുള്ളത്. ഏതാണ്ട് 23 ദശലക്ഷത്തോളം വരിക്കാര്‍ വരെയുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്

ഈ ചാനലുകള്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചതിനുശേഷം ആണ് നടപടി എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. 1.7 ദശലക്ഷത്തിലധികം വരിക്കാരുള്ള യുട്യൂബ് ചാനലായ വേള്‍ഡ് ബെസ്റ്റ് ന്യൂസ് ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിച്ചതിന്റെ പേരിലാണ് നടപടി നേരിട്ടത്. 3.43 ദശലക്ഷത്തിലധികം വരിക്കാരുള്ള എജ്യുക്കേഷണല്‍ ദോസ്ത് എന്ന യൂട്യൂബ് ചാനലിന് പൂട്ട് വീണത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ്. നടപടി നേരിട്ട മറ്റൊരു ചാനല്‍ 4.8 ദശലക്ഷത്തിലധികം വരിക്കാരുള്ള SPN 9 ന്യൂസ് ആണ്.

Facebook Comments Box

By admin

Related Post