Tue. Apr 30th, 2024

കോവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ എന്തുകൊണ്ട്? കാരണമറിയാന്‍ ഐസിഎംആറിന്റെ 2 പഠനങ്ങള്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍

By admin Aug 21, 2023 #covid19
Keralanewz.com

കോവിഡ് മഹാമാരിയുടെ ആഘാതം കുറഞ്ഞെങ്കിലും മരണങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പെട്ടെന്നുള്ള മരണങ്ങള്‍ പല രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നു. മുന്‍കാലങ്ങളില്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച യുവാക്കളുടെ വലിയ തോതിലുള്ള പെട്ടെന്നുള്ള മരണം സജീവ ചര്‍ച്ചയാണ്. രാജ്യത്ത് സമാനമായ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേന്ദ്രം ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) ഇന്ത്യയില്‍ കോവിഡിന് ശേഷമുള്ള യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം മനസിലാക്കാന്‍ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അകാരണമായ മരണങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഇതിനായി കഴിഞ്ഞ വര്‍ഷം മരിച്ച 18 മുതല്‍ 45 വയസുവരെയുള്ളവരുടെ ഡാറ്റയാണ് ഉപയോഗിക്കുകയെന്നും ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബെഹല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post