Tue. May 21st, 2024

ഓരോവീടും കയറി വോട്ടുറപ്പിച്ച്‌ ജെയ്‌ക്‌ സി. തോമസ്‌

By admin Aug 25, 2023
Keralanewz.com

പുതുപ്പള്ളി: ഗൃഹ സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കാന്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ജെയ്‌ക്ക്‌ സി തോമസ്‌. വെള്ളൂരില്‍ തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ടാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ജെയ്‌ക്ക്‌ സി.

തോമസ്‌ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്‌.
വെള്ളൂരിലെ ഗാര്‍മെന്റ്‌ യൂണിറ്റ്‌ ,ചെരുപ്പ്‌ നിര്‍മാണ കേന്ദ്രം എല്ലായിടത്തും സ്‌ഥാനാര്‍ഥിക്ക്‌ ലഭിച്ചത്‌ ഗംഭീര സ്വീകരണമാണ്‌. തുടര്‍ന്നു പാമ്ബാടി ഖാദി ഉല്‍പ്പാദന കേന്ദ്രത്തില്‍ എത്തിയ സ്‌ഥാനാര്‍ഥിയെ പനിനീര്‍ പൂക്കള്‍ നല്‍കിയും ,ഷാളണിയിച്ചും ,പിന്‍തുണ ഉറപ്പ്‌ നല്‍കിയും സ്‌ത്രീ തൊഴിലാളികള്‍ സ്വീകരിച്ചു. തുടര്‍ന്നു സെന്റ്‌ ജോണ്‍സ്‌ സ്‌പെഷല്‍ സ്‌കൂളിലേക്ക്‌ അധ്യാപകരെ കണ്ട്‌ വോട്ടഭര്‍ഥിച്ചു.
തുടര്‍ന്ന്‌ ഇടത്തേയ്‌ക്ക്‌ ഗ്രാമറ്റം റബര്‍ ഫാക്‌ടറിയിലെത്തിയ ജെയ്‌ക്കിന്‌ തൊഴിലാളികള്‍ വിജയാശംസ നേര്‍ന്നു. കൂരോപ്പട പുതുവയലില്‍ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്കൊപ്പം ചെറു സംഭാക്ഷണം നടത്തി. വൈകുന്നേരത്തോടെ സ്‌ഥാനാര്‍ഥി പുതുപ്പള്ളിയിലും ,അയര്‍ക്കുന്നത്തും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ യോഗങ്ങളിലേക്ക്‌.
ജെയ്‌ക്കിന്റെ
മണ്ഡലം പര്യടന
പരിപാടി ഇന്നുമുതല്‍

പുതുപ്പള്ളി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്‌ഥാനാര്‍ഥി ജയ്‌ക്ക്‌ സി. തോമസിന്റെ മണ്ഡലം പര്യടന പരിപാടി ഇന്ന്‌ രാവിലെ എട്ടിന്‌ മണര്‍കാട്‌ പഞ്ചായത്ത്‌ പൊടിമറ്റത്ത്‌ നിന്നും ആരംഭിക്കും.
മണര്‍കാട്‌, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ്‌ ഇന്നു പര്യടനം നടത്തുന്നത്‌. സ്‌ഥാനാര്‍ഥി പര്യടനം കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ്‌ കെ മാണി എം.പി ഉദ്‌ഘാടനം ചെയ്യും. വിവിധ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുമെന്ന്‌ എല്‍ഡിഎഫ്‌ ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ്‌ മാത്യു അറിയിച്ചു. മണര്‍കാട്‌ പഞ്ചായത്തിലെ പൊടിമറ്റത്ത്‌ നിന്നും ആരംഭിക്കുന്ന പര്യടനം തുരുത്തിപ്പടിയില്‍ അവസാനിക്കും തുടര്‍ന്ന്‌ അയര്‍ക്കുന്നം പഞ്ചായത്തിലെ തെങ്ങണാംകുന്നില്‍ നിന്ന്‌ ആരംഭിക്കുന്ന സ്‌ഥാനാര്‍ഥി പര്യടനം വൈകിട്ട്‌ പൂവത്തും മൂടില്‍ സമാപിക്കും.

Facebook Comments Box

By admin

Related Post