Mon. May 6th, 2024

പുതിയ ലക്ഷ്യത്തിലേക്ക് ഉയരാൻ ആപ്പിള്‍; പുത്തന്‍ രീതി അറിയാം

By admin Sep 19, 2023
Keralanewz.com

സാന്‍ഫ്രാന്‍സിസ്കോ: പ്ലാസ്റ്റിക്ക് മുക്തമാകാനൊരുങ്ങി ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ 15 ന്റെ ലോഞ്ചിങ് ഇവന്റിലാണ് ആപ്പിള്‍ മേധാവി ടിം കുക്ക് ഇതെക്കുറിച്ച്‌ സംസാരിച്ചത്.
2024 അവസാനത്തോടെ എല്ലാ പ്ലാസ്റ്റിക് പാക്കേജിംഗും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനും, കാര്‍ബണ്‍ ന്യൂട്രലില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമുള്ള പദ്ധതികളുമാണ് സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അലൂമിനിയം, കൊബാള്‍ട്ട്, സ്വര്‍ണം എന്നിവ റീസൈക്കിള്‍ ചെയ്‌ത വസ്തുക്കളില്‍ നിന്ന് 2030-ഓടെ നെറ്റ് സീറോ ക്ലൈമറ്റ് ഇംപാക്റ്റ് കൈവരിക്കും. എന്നാല്‍ ഇത് ഒറ്റയടിയ്ക്ക് ചെയ്യാനല്ല ആപ്പിളിന്റെ തീരുമാനം. ആപ്പിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുക എന്ന ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, മറ്റുള്ളവര്‍ അത് പിന്തുടരണമെന്നും ടിം കുക്ക് പറഞ്ഞു. സിബിഎസിലെ ജോണ്‍ ഡിക്കേഴ്സണുമായുള്ള ഒരു അഭിമുഖത്താണ് കുക്ക് ഇതെക്കുറിച്ച്‌ പറയുന്നത്.

ഒറിഗോണ്‍ മുതല്‍ കാലിഫോര്‍ണിയ വരെയും ചൈനയിലും സിംഗപ്പൂരിലും ലോകമെമ്ബാടും ശുദ്ധമായ ഊര്‍ജ്ജ ലക്ഷ്യങ്ങളില്‍ ആപ്പിള്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കുക്ക് വെളിപ്പെടുത്തി. കാര്‍ബണ്‍ ന്യൂട്രാലിറ്റി …
ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post