Tue. May 21st, 2024

നാഗമ്പടത്തെ പുതിയ പാസ്പോർട്ട് ഓഫീസ് നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.

By admin Sep 22, 2023
Keralanewz.com

കോട്ടയം : നാഗമ്പടത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മികച്ച സൗകര്യങ്ങളുമായി പുതിയ സംവിധാനം ഒരുങ്ങുന്നു.

ടി.ബി റോഡില്‍ ഒലിവ് ഫ്ളാറ്റിന്റെ താഴെത്തെ നിലയില്‍ സജ്ജമാകുന്ന ഓഫീസന്റെ നവീകരണം അവസാനഘട്ടത്തിലാണ്. ഒക്ടോബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുത്തുന്ന കേന്ദ്രത്തിനായി ഒൻപത് കോടി രൂപയാണ് ചെലവഴിക്കുന്നത്.

രണ്ട് നിലകളിലാണ് ഓഫീസ്. താഴത്തെ നിലയില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാനും അവര്‍ക്ക് ആവശ്യങ്ങള്‍ പറയാനും റിസപ്ഷൻ ഉണ്ടാകും. ഇവിടെനിന്ന് സെക്ഷൻ എയിലേക്ക് പോകാം. ഇവിടെ രേഖകളുടെ പരിശോധന നടക്കും. സെക്ഷൻ ബിയില്‍ തുടര്‍പ്രവര്‍ത്തനങ്ങളാണ് നടക്കുക. രണ്ടാം നിലയില്‍ മന്ത്രാലയത്തിന്റെ മുഖ്യ ഉദ്യോഗസ്ഥര്‍ വന്നാല്‍ ഉപയോഗിക്കാനുള്ള ഓഫീസ്, പാസ്‌പോര്‍ട്ട് രേഖകള്‍ കൈകാര്യം ചെയ്യാനുള്ള ഇടം, സര്‍വര്‍ റൂം എന്നിവയുണ്ടാകും. ഒരു ഭാഗം ഭക്ഷണശാലയായി പ്രവര്‍ത്തിക്കും. വൈദ്യുതീകരണ, എ.സി.ജോലികള്‍ അവസാനഘട്ടത്തിലാണ്. കെട്ടിടത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്യുബിക്കിളുകളും സജ്ജമാക്കുന്നു. വിശാലമായ പാര്‍ക്കിംഗ് സംവിധാനമാണ് പുതിയ കെട്ടിടത്തിന്റെ പ്രത്യേകത.

എം.പിയുടെ ഇടപെടല്‍

എം.സി.റോഡില്‍ നാഗമ്ബടത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കെട്ടിടത്തിന്റെ തകരാര്‍ കാരണമാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതോടെ സേവനമില്ലാതെ ബുദ്ധിമുട്ടിലായി. പകരം സംവിധാനം കണ്ടെത്താനും വൈകി. തോമസ് ചാഴികാടൻ എം.പി വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും വിദേശകാര്യമന്ത്രി ജയശങ്കറിനെ നേരില്‍കണ്ട് സംസാരിക്കുകയും ചെയ്തു. നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് പുതിയ പാസ്പോര്‍ട്ട് സേവാമന്ദിരം യാഥാര്‍ത്ഥ്യമാകുന്നത്.

ഓഫീസ്:15,000 ചതുരശ്രഅടിയില്‍

പുതിയകെട്ടിട്ടത്തിന്റെ മെച്ചം

 കെ.എസ്.ആര്‍.ടിസിയില്‍ നിന്ന് നടന്നു വരാനുള്ള ദൂരം

 എം.സി. റോഡില്‍ നിന്നും 300 മീറ്റര്‍ മാത്രം ദൂരം

Facebook Comments Box

By admin

Related Post