Kerala News

ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്ടെയും കണ്ണൂരിലെയും സ്ഥലങ്ങള്‍ ഉന്നതതലയോഗം പരിഗണിച്ചു

Keralanewz.com

മലബാറില്‍ വനംവകുപ്പ് തുറക്കാനുദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കിനായി കോഴിക്കോട്ടെയും കണ്ണൂരിലെയുംസ്ഥലങ്ങള്‍ പരിഗണിക്കാൻ വനം വകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചു .
മലബാറില്‍ വനംവകുപ്പ് തുറക്കാനുദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കിനായി കോഴിക്കോട്ടെയും കണ്ണൂരിലെയുംസ്ഥലങ്ങള്‍ പരിഗണിക്കാൻ വനം വകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചു .
കോഴിക്കോട് ജില്ലയില്‍ പരിഗണിക്കുന്നത് പേരാമ്ബ്ര മേഖലയിലെ രണ്ടുസ്ഥലങ്ങള്‍. ചക്കിട്ടപാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലെ 114 ഹെക്ടര്‍ സ്ഥലം, പേരാമ്ബ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണിക്കുന്നത്.പാര്‍ക്ക് തുറക്കാനാണ് കണ്ണൂരില്‍ ആറളം വന്യജീവി സങ്കേതത്തോടുചേര്‍ന്ന ഭൂമിയാണ് ആലോചനയിലുള്ളത്.

സ്ഥലം കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ഗംഗാസിങ്ങിന്റെ നേതൃത്വത്തില്‍ എട്ടംഗസമിതിക്ക് വനംവകുപ്പ് രൂപംനല്‍കിയിട്ടുണ്ട്. പരിഗണനയിലുള്ള സ്ഥലങ്ങള്‍ സമിതി ഉടന്‍തന്നെ പരിശോധിക്കാനെത്തും. പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ തുടങ്ങാനും പരമാവധി നിയമതടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പെട്ടെന്നുതന്നെ പൂര്‍ത്തീകരിക്കും.

വടക്കന്‍ ജില്ലകളില്‍ നിലവില്‍ ഇത്തരം പാര്‍ക്കുകളൊന്നുമില്ല. പെരുവണ്ണാമൂഴി, കക്കയം ഡാമുകള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സര്‍ക്യൂട്ടായി വികസിച്ചാല്‍ ജില്ലയിലെ ടൂറിസം മേഖലയ്ക്കും അത് ഉണര്‍വാകും. അതിനിടെ, പദ്ധതിയെച്ചൊല്ലി പേരാമ്ബ്ര മേഖലയില്‍ ആശങ്കയും രൂപപ്പെട്ടിട്ടുണ്ട്. പാര്‍ക്ക് വരുന്നത് ഭാവിയില്‍ പ്രദേശത്ത് ഗതാഗതനിയന്ത്രണം അടക്കമുള്ളവയ്ക്ക് ഇടയാക്കുമോ എന്ന സംശയമാണ് കര്‍ഷകസംഘടനകള്‍ ഉയര്‍ത്തുന്നത്.

Facebook Comments Box