കുറവിലങ്ങാട് ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
കുറവിലങ്ങാട്: ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഞീഴൂര്‍ കാട്ടാമ്ബാക്ക് വെട്ടുമലയില്‍ വീട്ടില്‍ അജയ് വിനീതിനെയാണ് (35) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കില്‍ ഇയാള്‍ പല തവണകളായി മുക്കുപണ്ടം പണയംവെച്ച് 4,49,000 രൂപയാണ് തട്ടിയെടുത്തത്. നാല് തവണയായി 13 വളയാണ് ഇയാള്‍ പണയംവെച്ചത്. ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സ്വര്‍ണം പരിശോധിക്കുകയും മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് എസ്.ഐ വി. വിദ്യ, സന്തോഷ് കുമാര്‍, എ.എസ്.ഐ ബൈജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Facebook Comments Box