Thu. May 9th, 2024

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ മോഹൻലാല്‍

By admin Sep 25, 2023
Keralanewz.com

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ മോഹൻലാല്‍. തെക്കേ നടയില്‍ നിന്നും പുറത്തുവരുന്ന ലാലിൻറെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. പുറത്തുവന്ന ചിത്രങ്ങളില്‍ മോഹൻലാലിന് ചുറ്റിലുമായി ക്ഷേത്ര അധികൃതരെയും കാണാനാകുന്നു.

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതായിരുന്നു മോഹൻലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ലൊക്കേഷനുകളില്‍ ഒന്ന് തിരുവനന്തപുരമാണ്.

ഇതിനുമുമ്ബ് 2016ലും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഹൻലാല്‍ എത്തിയിരുന്നു. നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, എം ബി സനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അന്ന് ലാല്‍ എത്തിയത്.

Facebook Comments Box

By admin

Related Post