Mon. May 20th, 2024

പരിപാടികള്‍ക്ക് ഒന്നും ഞാൻ ഇപ്പോള്‍ പോകാറില്ല.. സാധാരണ വീട്ടമ്മയാണ്; സംയുക്തയുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുന്നു

By admin Sep 25, 2023
Keralanewz.com

മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികന്മാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്.
സിനിമയിലേക്കുള്ള നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെയും മറ്റും വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത. നടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. പൊതുവേദികളിലും സംയുക്ത എത്താറുണ്ട്. പൊതുവെ വേദികളിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ എത്തുമ്ബോള്‍ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ സംയുക്തയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകള്‍ക്കു മുൻപ് തന്റെ തിരിച്ചുവരവിനെ കുറിച്ച്‌ ചോദ്യം ഉയര്‍ന്നപ്പോള്‍ സംയുക്ത നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

കൈതപ്രം സോമയാഗത്തില്‍ അതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരിക്കലും സിനിമയിലേക്ക്ക്കില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്. വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ഇല്ല എന്ന് പറയാതെ പറയുകയായിരുന്നു സംയുക്ത. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ പരിപാടികള്‍ക്ക് ഒന്നും ഞാൻ ഇപ്പോള്‍ പോകാറില്ല. പക്ഷേ ഇത്രയും നാള്‍ കഴിഞ്ഞിട്ടും ആളുകള്‍ എന്നെ സ്നേഹിക്കുന്നത് കാണുമ്ബോള്‍ അത് ഭാഗ്യമായി കരുതുന്നു. ഇവിടെ നടന്ന ഈ ഒരു യാഗത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങള്‍ ഓരോ ആളുകള്‍ക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്, നിങ്ങള്‍ ഓരോ ആളുകള്‍ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് സംയുക്ത പറഞ്ഞു.
സംയുക്തയുടെ യോഗ മാസ്റ്റര്‍ കൈതപ്രം വാസുദേവൻ നമ്ബൂതിരിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സംയുക്ത യാഗഭൂമിയില്‍ എത്തിയത്. വാക്കുകള്‍ കൊണ്ട് പറയാൻ പറ്റുന്നതല്ല ഈ യാഗത്തിന് എത്തിയതിന്റെ പ്രാധാന്യമെന്നും സംയുക്ത പറയുകയായുണ്ടായി. ഏപ്രില്‍-മെയ് മാസത്തില്‍ നടന്ന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

Facebook Comments Box

By admin

Related Post