Mon. May 20th, 2024

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? നിങ്ങള്‍ക്ക് കാൻസര്‍ സാധ്യത കൂടുതല്‍!!

By admin Sep 27, 2023
Keralanewz.com

ഭക്ഷണ ക്രമത്തില്‍ ഒരു ചിട്ട പാലിക്കേണ്ടത് മികച്ച ആരോഗ്യത്തിനു അത്യാവശ്യമാണ്. എന്നാല്‍ രാവിലത്തെ യാത്രയുടെയും തിരക്കിന്റെയും ഇടയില്‍ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്.
ദിവസത്തെ മുഴുവൻ നിലനിര്‍ത്തുന്ന ഊര്‍ജ്ജത്തിന് പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്ന് പലരും മറന്നു പോകുന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ചിലതരം കാൻസര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം.
പ്രഭാതഭക്ഷണം കഴിക്കാത്തത് ഗ്ലൂക്കോസ് മെറ്റബോളിസം, വിട്ടുമാറാത്ത വീക്കം, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാൻസര്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. അന്നനാളം, വൻകുടല്‍, കരള്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസര്‍ വരുന്നതിനാണ് സാധ്യത കൂടുതല്‍ എന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഗ്ലൂക്കോസ് മെറ്റബോളിസം ത‍ടസ്സപ്പെടുകയും വിട്ടുമാറാത്ത വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് ഓക്സിഡേഷൻ, ജീൻ മ്യൂട്ടേഷൻ തുടങ്ങിയ പ്രക്രിയകളിലൂടെ ട്യൂമര്‍ വളരാൻ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂന്ന് തവണ വിപുലമായും മൂന്ന് തവണ ചെറുതായും ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

Facebook Comments Box

By admin

Related Post