Sat. May 4th, 2024

ലോകസഞ്ചാരികള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്തു നാടുകള്‍; പട്ടികയുടെ മുൻനിരയില്‍ ഇന്ത്യയും

By admin Oct 10, 2023
Keralanewz.com

ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത! ലോകത്ത് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ തിരയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യയും.
പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് മാലദ്വീപാണ്. ബൗണ്‍സ് എന്ന ഏജൻസി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തെ ഗൂഗിളിലെ തിരച്ചില്‍ വിവരങ്ങളെടുത്താണ് ഈ പട്ടിക തയാറാക്കിയരിക്കുന്നത്. 24.57 ലക്ഷത്തിലേറെ പേരാണ് ഒന്നാം സ്ഥാനത്തുള്ള മാലദ്വീപിനെക്കുറിച്ച്‌ തിരഞ്ഞിരിക്കുന്നത്. രണ്ടാമതുള്ള ഇന്ത്യക്കായി തിരഞ്ഞവര്‍ 14.78 ലക്ഷത്തിലേറെ വരും. മൂന്നാം സ്ഥാനത്തുള്ള രാജ്യം സിംഗപ്പൂരാണ്. ഗൂഗിളില്‍ 12.24 ലക്ഷത്തിലേറെ തിരച്ചിലുകളാണ് വന്നത്. തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് ഈ മൂന്നു രാജ്യങ്ങളിലുമുള്ളത്. മാലദ്വീപ് ആഗോള തലത്തില്‍ തന്നെ ഹണിമൂണ്‍ ഡെസ്റ്റിനേഷനായാണ് കണക്കാക്കപ്പെടുന്നത്. സ്വകാര്യ ബീച്ചുകളും സഞ്ചാരികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നാട്ടുകാരും സുന്ദരമായ തീരങ്ങളുമെല്ലാം ചേര്‍ന്ന് മാലദ്വീപിനെ സഞ്ചാരികളുടെ സ്വര്‍ഗമാക്കി മാറ്റുന്നു.

വൈവിധ്യമാര്‍ന്ന മനുഷ്യര്‍, നാടുകള്‍, പ്രകൃതി, കാലാവസ്ഥ എന്നിങ്ങനെ പലതുണ്ട് ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെയും ഓരോ നാടുകളും സവിശേഷവും വ്യത്യസ്തവുമാണ്. ലോകത്ത് മറ്റെവിടെയും കാണാനാവാത്ത വൈവിധ്യം ഇന്ത്യയിലുണ്ട്. ഈയൊരു അപൂര്‍വത തന്നെയാവണം ഇന്ത്യയെക്കുറിച്ച്‌ ഗൂഗിളില്‍ തിരയാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.

Facebook Comments Box

By admin

Related Post