Mon. May 20th, 2024

മന്ത്രി വീണയ്‌ക്കെതിരായ ഗൂഢാലോചന ; പ്രതി താമസിച്ചത്‌ സി.പി.ഐ. എം.എല്‍.എയുടെ മുറിയില്‍!

By admin Oct 15, 2023 #cpi v r sunilkumar mla
Keralanewz.com

തിരുവനന്തപുരം : മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെ നിയമനക്കോഴ ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ താമസിച്ചത്‌ എം.എല്‍.എ.

ഹോസ്‌റ്റലില്‍! മന്ത്രിയുടെ പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ അഖില്‍ മാത്യുവിനു കോഴ നല്‍കിയതായി പരാതിക്കാരന്‍ ഹരിദാസന്‍ കുമ്മാളി പറഞ്ഞ ദിവസങ്ങളില്‍ ഹരിദാസനും താനും താമസിച്ചതു കൊടുങ്ങല്ലൂര്‍ എം.എല്‍.എയും സി.പി.ഐ. നേതാവുമായ വി.ആര്‍. സുനില്‍കുമാറിന്റെ മുറിയിലാണെന്നു േകസിലെ പ്രതിയും എ.ഐ.എസ്‌.എഫ്‌. മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റുമായ കെ.പി. മുഹമ്മദ്‌ അബ്‌ദുള്‍ ബാസിത്‌ പോലീസിനു മൊഴി നല്‍കി.
കോഴയാരോപണം സംബന്ധിച്ച ഗൂഢാലോചന അന്വേഷണത്തിന്റെ ഭാഗമായി ബാസിതുമൊത്ത്‌ കന്റേ്‌ാണ്‍മെന്റ്‌ പോലീസ്‌ മലപ്പുറത്തേക്കു തിരിച്ചു. ബാസിതിനെ അറിയില്ലെന്നും പാര്‍ട്ടിക്കാരനെന്ന രീതിയില്‍ വന്നപ്പോള്‍ മുറി നല്‍കിയതാകാമെന്നുമാണ്‌ എം.എല്‍.എയുടെ പ്രതികരണം. അഖില്‍ മാത്യുവിനു കോഴ നല്‍കാനെന്ന പേരില്‍ ഹരിദാസനെയും കൂട്ടി കഴിഞ്ഞ ഏപ്രില്‍ 10, 11 തീയതികളിലാണു ബാസിത്‌ തിരുവനന്തപുരത്തുണ്ടായിരുന്നത്‌. രണ്ടുദിവസവും താമസിച്ചത്‌ എം.എല്‍.എ. ഹോസ്‌റ്റലിലെ സുനില്‍കുമാറിന്റെ മുറിയിലാണെന്നാണു ബാസിതിന്റെ മൊഴി. ഒരു സുഹൃത്ത്‌ മുഖേനയാണു മുറി ലഭിച്ചതെന്നും ബാസിത്‌ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

Facebook Comments Box

By admin

Related Post