Sun. May 5th, 2024

ഉഴവൂർ പഞ്ചായത്ത് തല ഷീ ക്യാമ്പയി‍ൻ അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

By admin Oct 20, 2023 #filim
Keralanewz.com

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ് സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഗവ ഹോമിയോ ഡിസിപെൻസറി മോനിപ്പള്ളിയുടെയും ഉഴവൂർ ഗ്രാമപഞ്ചായത്തിൻറേയും നേതൃത്വത്തിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളി പാരിഷ്ഹാളിൽ വച്ച് നടന്നു. SHE എന്ന പേരിൽ നടന്ന ഹെൽത്ത് ക്യാമ്പയിന്റെ ഉദ്ഘാടന യോഗത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കച്ചൻ കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൻറെ ഉദ്ഘാടനം ബഹു.കടുത്തുരുത്തി എം എൽഎ മോൻസ് ജോസഫ് നിർവ്വഹിച്ചു.ഉഴവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം പറഞ്ഞു. റവ.ഫാ.തോമസ് ആനിമൂട്ടിൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. അനുഷ ആർ നായർ,മെഡിക്കൽ ഓഫീസർ എപിഎച്ച്സി ,ഉഴവൂർ പദ്ധതി അവതരണം നടത്തി.പി എം മാത്യു,ജില്ലാ പഞ്ചായത്ത് മെമ്പർ ,ഡോ. സിന്ധുമോൾ ജേക്കബ്, ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ്,പി എൻ രാമചന്ദ്രൻ ഉഴവൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ,ബിനു ജോസ്,തൊട്ടിയിൽ ,വൈസ് പ്രസിഡൻറ് ഉഴവൂർ ഗ്രാമപഞ്ചായത്ത്, ന്യൂജൻറ് ജോസഫ്, വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ,അഞ്ജു പി ബെന്നി,ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, ഏലിയാമ്മ കുരുവിള, മേരി സജി,ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസണ്‍,സിഡിഎസ് ചെയർപേഴ്സണ്‍ മോളി രാജ്കുമാർ, ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ എസ് എന്നിവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു. അശ്വതി ദർ,മോനിപ്പള്ളി ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. സ്ത്രീകളുടെ വിവിധ ജീവിത ശൈലി രോഗങ്ങൾ, മാനസിക ആരോഗ്യ പരിപാലനം എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സുകളും മരുന്നുവിതരണവും ക്യാമ്പിനോട് അനുബന്ധിച്ച് നടത്തി.

Facebook Comments Box

By admin

Related Post