Tue. Apr 30th, 2024

സംസ്ഥാനം വന്‍ സാമ്ബത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ; ഹൈകോടതിയില്‍ സത്യവാങ്മൂലം

By admin Nov 2, 2023
Keralanewz.com

കൊച്ചി: കേരളം വന്‍ സാമ്ബത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ സത്യാവാങ്മൂലത്തില്‍ പറയുന്നത് സര്‍ക്കാര്‍ ക ടന്നു പോകുന്നത് സാമ്ബത്തിക ഞെരിക്കത്തിലൂടെയാണെന്നാണ്.

സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്. കെടിഡിഎഫ്‌സിയുടെ (കേരളാ ട്രാന്‍സ്‌പോര്‍ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) സാമ്ബത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സര്‍ക്കാര്‍ അറിയിച്ചത്.

സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്ബത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങള്‍ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സര്‍ക്കാറിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. 10 ദിവസത്തിന് സേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ്.

സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു കേരളാ ട്രാന്‍സ്‌പോര്‍ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്‌സ് ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് കെടിഡിഎഫ്‌സിക്ക് വിമര്‍ശനമുണ്ടായിരുന്നു. എന്തുകൊണ്ടാണ് കെടിഡിഎഫ്സി പണം നല്‍കാത്തതെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചത്.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി പൂട്ടലിന്റെ വക്കിലാണ്.നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനല്‍കാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്ബളം സ്ഥിരമായി മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.അതേ സമയം സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച്‌ കോടികള്‍ സ്ഥാപനത്തില്‍ സ്തിര നിക്ഷേപട്ടവര്‍ കുടുങ്ങിയിരിക്കുകയാണ്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും പണം തിരിച്ചു നല്‍കാന്‍ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ വരുമാനമില്ല. കടം നല്‍കിയ പണത്തിന് കെഎസ്‌ആര്‍ടിസി തിരിച്ചടവും മുടക്കി. ഇതോട് കൂടിയാണ് സ്ഥാപനം പൂട്ടേണ്ടതായ അവസ്ഥയിലെത്തിയത്. ഈ ധനകാര്യ സ്ഥാപനത്തില്‍ പൊതുജന നിക്ഷേപമായുള്ളത് 580 കോടിയോളം രൂപയാണ്.

Facebook Comments Box

By admin

Related Post