Tue. Apr 30th, 2024

ആറുമാസത്തിനിടെ മോഷണം പോയത് 5.6 കോടി രൂപ വിലവരുന്ന വജ്രം;സ്ഥാപനത്തിലെ രണ്ട് ജീവനക്കാരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

By admin Nov 2, 2023
Keralanewz.com

മുംബൈ: ആറ് മാസത്തിനിടെ മുംബൈയില്‍ ജെംസ് കമ്ബനി സ്റ്റോറില്‍ നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങള്‍ മോഷണം പോയ സ്ഥാപനത്തില്‍ രണ്ട് ജീവനക്കാരടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വജ്രം മോഷണം പോയത് ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ഭാരത് ഡയമണ്ട് ബോഴ്സിലെ ജെബി ആന്‍ഡ് ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനത്തില്‍ നിന്നാണ്. സ്‌റ്റോക്കില്‍ നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങള്‍ കാണാതായെന്ന് കാണിച്ച്‌ സ്ഥാപനത്തിനത്തിലെ ഡയറക്ടര്‍മാരിലൊരാളായ സഞ്ജയ് ഷായാണ് പോലീസിനെ സമീപിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരായ കണ്ടിവാലി സ്വദേശികളായ പ്രശാന്ത് ഷായും വിശാല്‍ ഷായും ഏപ്രില്‍ മുതല്‍ വജ്രങ്ങള്‍ മോഷ്ടിക്കുന്നതായും പരാതിക്കാരന്‍ സംശയമുന്നയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവുമായി ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ നിലേഷ് ഷാ മോഷ്ടിച്ച വജ്രങ്ങള്‍ വില്‍ക്കാന്‍ ഇരുവരെയും സഹായിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Facebook Comments Box

By admin

Related Post