Sun. May 5th, 2024

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു; ജോസ് കെ മാണി.

Keralanewz.com

കോട്ടയം:_രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന പ്രതികാര നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി. വിവേചനമില്ലാത്ത വിഭവ വിതരണമാണ് ഫെഡറൽ സംവിധാനത്തിന്റെ അടിത്തറ .കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് യഥേഷ്ടം വാരിക്കോരി കൊടുക്കുകയും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് സാമ്പത്തിക വിവേചനം അനുവർത്തിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.കേന്ദ്രത്തിന് സംസ്ഥാനത്തുനിന്നും ലഭിക്കുന്ന നികുതി പങ്ക് വയ്ക്കുന്നതിലും ഗ്രാന്റുകളും നഷ്ടപരിഹാരവും അനുവദിക്കുന്നതിലും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കേരളത്തോട് വച്ചുപുലർത്തുന്നത്.
ഹെൽത്ത് ഗ്രാന്റ്, നെല്ല് സംഭരണ കുടിശ്ശിക, ക്ഷേമപെൻഷൻ , ഭക്ഷ്യ സുരക്ഷ, ഉച്ചഭക്ഷണ പരിപാടി തുടങ്ങിയ സാധാരണക്കാർക്ക് വേണ്ടിയുള്ള ഒട്ടേറെ പദ്ധതികളുടെ കേന്ദ്രവിഹിതവും തടഞ്ഞു വച്ചിരിക്കുകയാണ്. സംസ്ഥാന ജീവനക്കാർക്കുള്ള കുടിശികക്ഷാമത്തയും ശമ്പള പരിഷ്കരണ കുടിശികയും എത്രയും വേഗം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഭാരവാഹികൾക്ക് എൻ ജി ഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡൻറ് ഷിജു വി കുര്യന്റെ അധ്യക്ഷതയിൽ ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.സ്റ്റീഫൻ ജോർജ്,സജി അലക്സ്, അശ്വിനി കുമാർ , ബിനു മുളക്കുഴ, സജി ചിറയത്ത് , അനീഷ് ആർ.ടി, ബിൻസി ജോസഫ് , സുരേഷ് നായർ , അബ്രഹാം മാത്യു , ആരോഗ്യം ജോയ്സൺ , തോമസ് ടി വി , റെജിൻ ശ്രീകാന്ത് കെ, ബോബി തോമസ്, ഡെന്നി തോമസ്, എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post