Sun. May 19th, 2024

കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു

By admin Dec 6, 2023
Keralanewz.com

കൊച്ചി: കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 222 ഡെങ്കിപ്പനി കേസുകളാണ് കഴിഞ്ഞ ആഴ്ച്ചയില്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്.തുടര്‍ച്ചയായി അറിയിപ്പുകളും ബോധവത്കരണവും നല്‍കിയട്ടും ഉറവിടനശീകരണം നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഡെങ്കിപ്പനി വര്‍ധിക്കുനെനതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

എന്നാല്‍ ജില്ലകളില്‍ പനി , ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ ഇത്തരത്തിലുള്ള രോഗലക്ഷണം ഉള്ളവര്‍ കൂടുതല്‍ ജാഗ്രതാ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ എറണാകുളം ജില്ലയില്‍ 3478 ഡെങ്കിപ്പനി കേസുകളും 4 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്. അതിനൊപ്പം തന്നെ 11077 സംശയാസ്പദമായിട്ടുള്ള ഡെങ്കിപ്പനി കേസുകളും ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട്.

Facebook Comments Box

By admin

Related Post