Sun. May 19th, 2024

മുനീശ്വരൻ കുന്നില്‍ കാട്ടാനയുടെ വിളയാട്ടം; വ്യാപക കൃഷിനാശം

By admin Dec 19, 2023
Keralanewz.com

മാനന്തവാടി: കാട്ടാനപ്പേടിയില്‍ തലപ്പുഴ പുതിയിടം മുനീശ്വരൻകുന്ന് നിവാസികള്‍. കഴിഞ്ഞ ദിവസങ്ങളിലിറങ്ങിയ കാട്ടാന പ്രദേശത്തെ നിരവധി കര്‍ഷകരുടെ വാഴയും തെങ്ങും മറ്റ് കൃഷി വിളകളും നശിപ്പിച്ചു.

പ്രദേശത്തെ നടുവീട്ടില്‍ ശാന്ത, നരിക്കോടൻ വാച്ചാലില്‍ കൗസല്യ, ഊരക്കാട്ടില്‍ പാപ്പു, ആര്‍.കെ. രാധാകൃഷ്ണൻ, മലിക്കര്‍ സക്കറിയ എന്നിവരുടെ പറമ്ബുകളിലെത്തി വാഴ, തെങ്ങ് മറ്റ് കൃഷികള്‍ എന്നിവ നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചുംമറ്റുമാണ് കാട്ടാനയെ തുരത്തുന്നത്.

പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്ഥാപിച്ച ഫെൻസിങ് ഷോക്ക് ലൈൻ കേടായതും കാട്ടാനയിറങ്ങാൻ കാരണമാകുന്നുണ്ട്. ഫെൻസിങ് അറ്റകുറ്റപ്പണി നടത്തി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook Comments Box

By admin

Related Post