Sun. May 19th, 2024

ഔദ്യോഗിക വസതി ഒഴിയാൻ ഉത്തരവ്: മഹുവയുടെ ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

By admin Dec 19, 2023
Keralanewz.com

ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാൻ നല്‍കിയ ഉത്തരവിനെ ചോദ്യംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എം.പി മഹുവ മൊയ്‌ത്ര സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ലോക്സഭയില്‍നിന്ന് പുറത്താക്കാനുള്ള പാര്‍ലമെന്ററി സമിതി ശിപാര്‍ശയ്‌ക്കെതിരെയുള്ള ഹരജി സുപ്രിംകോടതിയിലാണ്.

മഹുവ സമര്‍പ്പിച്ച ഈ ഹരജിയില്‍ തീരുമാനമാകുന്നതുവരെ വസതി ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് മഹുവയുടെ ഹരജി പരിഗണിക്കുന്നത്.

Facebook Comments Box

By admin

Related Post