Tue. May 14th, 2024

രണ്ടാം വിവാഹമോ? വീണാ നായരോട് ആരാധകര്‍

By admin Dec 21, 2023
Keralanewz.com

വിവാഹ വേഷത്തില്‍ നില്‍ക്കുന്ന തന്റെ പുതിയ ചിത്രങ്ങളുമായി നടി വീണ നായര്‍. കല്യാണപ്പെണ്ണ്, എല്ലാം പെട്ടെന്നായിരുന്നു എന്ന കുറിപ്പോടെയാണ് വീണ ചിത്രങ്ങള്‍ പങ്കുവച്ചത്.രണ്ടാം വിവാഹമായോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍.

അതേസമയം ആരാണ് വരൻ എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരിയായിട്ടുണ്ടെന്നാണ് ചിലരുടെ കമന്റ് . എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്.

ആര്‍.ജെ. അമനെ പ്രണയിച്ചു വിവാഹം ചെയ്തതും പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞതും വീണ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുള്ളതാണ്. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ചിരിച്ചുതള്ളിയ വീണ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ആരാധകരും ഞെട്ടി.

Facebook Comments Box

By admin

Related Post