Sat. May 4th, 2024

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

By admin Dec 22, 2023
Keralanewz.com

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി.

ആഭ്യന്തര വാകുപ്പിന്റെ ഉത്തരവ് എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി. കേസിലെ അന്വേഷണ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു.

കേസ് അട്ടിമറിച്ചതിനു പിന്നില്‍ പ്രതിയുടെ രാഷ്ട്രീയ ബന്ധമാണെന്ന് ആരോപിച്ച്‌ വണ്ടിപ്പെരിയാറില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അപ്പീല്‍ നല്‍കാനുള്ള തീരുമാനം വരുന്നതും.

Facebook Comments Box

By admin

Related Post