Sat. May 4th, 2024

ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും

By admin Aug 14, 2021 #news
Keralanewz.com

തിരുവനന്തപുരം:ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

കൺടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ നൽകും. എല്ലാവരെയും പരിശോധിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു.

വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജിതമായ പ്രവർത്തനം നടത്തണം. വലുപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരുദിവസം 40,000 ഡോസും മറ്റു നാലുജില്ലകൾ 25,000 ഡോസും നൽകണം. ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്കരണപരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Facebook Comments Box

By admin

Related Post