Sun. May 5th, 2024

മല്ലിക രജ്‌പുത്‌ മരിച്ച നിലയില്‍

By admin Feb 15, 2024
Keralanewz.com

ന്യൂഡല്‍ഹി: ബോളിവുഡ്‌ നടിയും ഗായികയുമായ മല്ലിക രജ്‌പുതിനെ (വിജയ ലക്ഷ്‌മി-35) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സ്വന്തം വസതിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്‌ട്യാ ആത്മഹത്യയാണെന്നാണു നിഗമനമെന്നു പോലീസ്‌ അറിയിച്ചു.
തിങ്കളാഴ്‌ച രാത്രി ഉറങ്ങാന്‍ പോയ ശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ അമ്മ പ്രതികരിച്ചു.
2014ല്‍ കങ്കണ റണൗത്ത്‌ പ്രധാന വേഷത്തിലെത്തിയ റിവോള്‍വര്‍ റാണി എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്‌. 2016ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന മല്ലിക രണ്ടുവര്‍ഷത്തിനു ശേഷം പാര്‍ട്ടി വിട്ടു.

Facebook Comments Box

By admin

Related Post