Wed. May 1st, 2024

കരിമണല്‍ ഖനനത്തില്‍ നഷ്‌ടം 41,284 കോടി , കൂടുതല്‍ തെളിവുകളുമായി ഷോണ്‍

By admin Feb 21, 2024
Keralanewz.com

കൊച്ചി : കെ.എസ്‌.ഐ.ഡി.സിയുടെ ഇടനിലയില്‍ പൊതുമേഖലാ കമ്ബനികള്‍ക്ക്‌ കരിമണല്‍ വിലകുറച്ച്‌ നല്‍കിയതുമൂലം സംസ്‌ഥാനത്തിന്‌ കഴിഞ്ഞ നാലു വര്‍ഷത്തില്‍ 41,284 കോടി രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്ന്‌ ബി.ജെ.പി.

നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ്‌. ഇടനിലയ്‌ക്കു കരുക്കള്‍ നീക്കിയത്‌ വീണാ വിജയന്റെ എക്‌സാലോജിക്‌ കമ്ബനിയെന്നും ഷോണ്‍.
2019 ന്‌ ശേഷമുള്ള നഷ്‌ടക്കണക്കാണിത്‌. സംസ്‌ഥാന ഖജനാവിന്‌ ലഭിക്കേണ്ട തുകയായിരുന്നു ഇത്‌. ഒരു മീറ്റര്‍ ക്യൂബ്‌ കരിമണലിന്‌ 467 രൂപയ്‌ക്കാണ്‌ പൊതുമേഖല സ്‌ഥാപനമായ കെ.എം.ആര്‍.എല്ലിന്‌ സര്‍ക്കാര്‍ നല്‍കിയത്‌.
രാജ്യാന്തര തലത്തില്‍ ഒരു മീറ്റര്‍ ക്യൂബിന്‌ 30,710 രൂപ വിലമതിക്കുമ്ബോഴാണിത്‌. സ്വകാര്യ സ്‌ഥാപനമായ സി.എം.ആര്‍.എല്ലില്‍ നിക്ഷേപമുള്ള കെ.എസ്‌.ഐ.ഡി.സിയാണ്‌ ഇതിന്‌ ഇടനിലനിന്നത്‌. കെ.എസ്‌.ഐ.ഡി.സിയില്‍നിന്ന്‌ വിരമിച്ച മൂന്ന്‌ ഉദ്യോഗസ്‌ഥര്‍ ചട്ടലംഘനം നടത്തി സ്വകാര്യ കമ്ബനിയായ സി.എം.ആര്‍.എല്ലില്‍ പിന്നീട്‌ ഡയറക്‌ടര്‍മാരുമായി. പിന്നീടിവരുടെ നേതൃത്വത്തിലായിരുന്നു കരിമണല്‍ കൊള്ള കാര്യമായി നടന്നത്‌. കെ.എസ്‌.ഐ.ഡി.സിയില്‍നിന്ന്‌ വിരമിച്ചാല്‍ മൂന്നുവര്‍ഷം കൂളിങ്‌ പീരീയഡിനുശേഷമേ മറ്റൊരു സ്‌ഥാപനത്തില്‍ ജോലിക്കു പ്രവേശിക്കാവൂ എന്ന ചട്ടമാണ്‌ ഇവര്‍ ലംഘിച്ചതെന്ന്‌ കാട്ടി സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസിന്‌ (എസ്‌.എഫ്‌.ഐ.ഒ) ഷോണ്‍ പരാതിയും നല്‍കിയിട്ടുണ്ട്‌.
കെ.എസ്‌.ഐ.ഡി.സി. ഇടനിലനിന്നു കുറഞ്ഞ നിരക്കില്‍ കെ.എം.ആര്‍.എല്ലിന്‌ കരിമണല്‍ ഖനനം ലഭ്യമാക്കിയതിന്റെ പ്രത്യുപകരമായിട്ടാണ്‌ സി.എം.ആര്‍.എല്ലില്‍ ഇവര്‍ക്ക്‌ ഉന്നതപദവികളില്‍ ജോലി നല്‍കിയതെന്ന്‌ ഷോണ്‍ വ്യക്‌തമാക്കി.
2017 ല്‍ നഷ്‌ടത്തിലായിരുന്ന സി.എം.ആര്‍.എല്‍. 2020 ആയപ്പോഴേക്കും കോടികളുടെ ലാഭത്തിലായി. കേവലം മാസപ്പടിക്ക്‌ അപ്പുറം കോടികളുടെ കൊള്ളയാണ്‌ നടന്നിട്ടുള്ളതെന്നും ഷോണ്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നു കാട്ടി തനിക്കെതിരേ നല്‍കിയ കേസില്‍ എഫ്‌.ഐ.ആര്‍. പോലീസ്‌ ഇട്ടിട്ടില്ലെന്ന്‌ ഷോണ്‍ പറഞ്ഞു. തന്റെ എഫ്‌.ബി. പേജില്‍ കനേഡിയന്‍ കമ്ബനിയെക്കുറിച്ചും പെന്‍ഷനെക്കുറിച്ചും മാത്രമാണ്‌ പരാമര്‍ശിച്ചിരുന്നത്‌. മറിച്ച്‌ ആ കമ്ബനിയുമായി മുഖ്യമന്ത്രിക്കോ മകള്‍ക്കോ, മരുമകനോ ബന്ധമുണ്ട്‌ എന്ന്‌ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കു കാനഡയുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്‌. ലാവ്‌്ലിന്‍ തൊട്ടു തുടങ്ങിയതാണ്‌ ആ ബന്ധം.
പെന്‍ഷനെപ്പറ്റി പറയുമ്ബോള്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എന്തിനാണിത്ര വേവലാതിയെന്നും ഷോണ്‍ ചോദിച്ചു. അപകീര്‍ത്തിക്കേസ്‌ നിയമപരമായി നേരിടും, അല്ലാതെ ജയിലില്‍പ്പോയി കിടക്കാനൊന്നും തന്നെ കിട്ടില്ലെന്നും ഷോണ്‍ പറഞ്ഞു. മകള്‍ക്കെതിരേ കര്‍ണാടക ഹൈക്കോടതിയുടെ വിധിയുടെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post