Sun. May 5th, 2024

‘തപാല്‍ വഴി വിഷുകൈനീ‌ട്ടം’ ഇത്തവണയും; ബുക്കിംഗ് ആരംഭിച്ചു

By admin Apr 5, 2024
Keralanewz.com

വിഷുകൈനീട്ടം തപാല്‍ വഴി അയക്കാന്‍ ഇത്തവണയും അവസരമൊരുക്കി തപാല്‍ വകുപ്പ്. ഏപ്രില്‍ ഒൻപത് വരെ കൈനീട്ടം ബുക്ക് ചെയ്യാവുന്നതാണ്.

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസില്‍ നിന്നും വിഷുകൈനീട്ടം ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിലേക്ക് മാത്രമാണ് അയക്കാൻ സാധിക്കുക.

കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. വിഷുപ്പുലരിയില്‍ കൈ നീട്ടം ലഭിക്കും. 101 രൂപയ്‌ക്ക് 19 രൂപയാണ് ഫീസ് ഇനത്തില്‍ നല്‍കേണ്ടത്. 201 രൂപയ്‌ക്ക് 29 രൂപയാണ് ഫീസ്. 501 രൂപയ്‌ക്ക് 39 രൂപയും 10001 രൂപയ്‌ക്ക് 49 രൂപയുമാണ് ഫീസ്. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാ ഫോം ലഭിക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാവുന്നതാണ്.

Facebook Comments Box

By admin

Related Post