Sun. May 5th, 2024

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

By admin Apr 13, 2024
Keralanewz.com

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചു.

പോക്‌സോ കേസില്‍ എറണാകുളം പോക്‌സോ കോടതിയാണ് മോന്‍സന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിവച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഹീനമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

2019ല്‍ പ്രായപൂര്‍ത്താകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. പിന്നീട് നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Facebook Comments Box

By admin

Related Post