Sun. May 5th, 2024

മത്സ്യത്തൊഴിലാളികള്‍ ഫിംസില്‍ രജിസ്റ്റര്‍ ചെയ്യണം

By admin Apr 13, 2024
Keralanewz.com

മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം പൊന്നാനി താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ എത്തിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷം വര്‍ഷം ഫിഷറീസ് വകുപ്പിന്റെ സമ്ബാദ്യ സമാശ്വാസ പദ്ധതിയില്‍ ചേര്‍ന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ , അപകട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവ ഫിംസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നും കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383472.

Facebook Comments Box

By admin

Related Post