Sat. May 4th, 2024

കെഎസ്‌ആര്‍ടിസി ബുക്കിംഗില്‍ പുതിയ സജ്ജീകരണം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

By admin Apr 25, 2024
Keralanewz.com

തിരുവനന്തപുരം: കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പുതിയ സംവിധാനം. വനിതകള്‍ക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്ന തരത്തിലാണ് ബുക്കിംഗ് സൗകര്യം.

റിസർവേഷൻ സംവിധാനമുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ 8,9,10,13,14,15 എന്ന സീറ്റുകള്‍ മുമ്ബ് പുരുഷ യാത്രികർക്ക് ബുക്ക് ചെയ്യാനാകുന്ന വിധത്തിലായിരുന്നു സജ്ജമാക്കിയിരുന്നത്.

എന്നാല്‍ ഇത് ബസില്‍ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന വനിതകള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പുതിയ രീതി അനുസരിച്ച്‌ ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ 3,4,5,8,9,10,13,14,15 എന്നീ സീറ്റുകള്‍ വനിതാ യാത്രികർക്കുള്ളതാണ്.

ഇവ സ്ത്രീകള്‍ക്ക് മാത്രമായി ബുക്ക് ചെയ്യുന്നതിനായി ഓണ്‍ലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങള്‍ നടന്നു വരികയാണ്. കൂടാതെ മുതിർന്ന പൗരന്മാർ, അംഗപരിമിതർ, അന്ധർ എന്നിവർക്കായി 21,22,26,27,31,47,52 എന്നീ റ്റുകള്‍ ലഭിക്കും. ഓണ്‍ലൈൻ, കൗണ്ടർ മുഖേന ഈ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

അതേസമയം, ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ക്കും കര്‍ശന നടപടികള്‍ക്കു ശേഷം കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

Facebook Comments Box

By admin

Related Post