Sat. May 4th, 2024

‘ഫിറ്റായി’ ഇരുചക്ര വാഹനത്തില്‍ സ്റ്റെെലൻ റൈഡ്; പൊലീസുകാരന്റെ അപകടകരമായ യാത്ര പകര്‍ത്തി യാത്രക്കാര്‍; അന്വേഷണം

By admin Apr 25, 2024
Keralanewz.com

ഇടുക്കി: മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ റോഡഭ്യാസം. കൊട്ടരക്കര -ദിണ്‍ഡുക്കല്‍ ദേശീയ പാതയിലൂടെ പൊലീസിന്റെ ഇരു ചക്രവാഹനത്തിലാണ് മദ്യപിച്ച്‌ പൊലീസുകാരന്റെ അപകടകരമായ യാത്ര.

ഇടുക്കി കുമളി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജിത്ത് ആണ് മദ്യലഹരിയില്‍ ബൈക്കോടിച്ചത്. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെയാണ് സംഭവം. വണ്ടിപ്പെരിയാർ കുമളി റൂട്ടില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് സജിത്ത് ബൈക്ക് ഓടിച്ചത്. എതിരെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍‌ പകർത്തിയത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ആരോപണം ഉയർന്നതോടെ സജിത്തിനെ വൈദ്യ. പരിശോധനയ്‌ക്ക് വിധേയനാക്കി. മദ്യലഹരിയിലായരുന്നുവെന്ന് പരിശോധനയില്‍ സ്ഥിരീകതരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം.

Facebook Comments Box

By admin

Related Post