Fri. May 3rd, 2024

പാലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകള്‍ തിരികെ എത്തിക്കും, ഹോര്‍മോണ്‍ അനലൈസറും ലഭ്യമാക്കും; ജോസ് കെ മാണി

By admin Oct 18, 2021 #news
Keralanewz.com

പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനായി എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടുപോവുകയും ചെയ്ത ഡയാലിസിസ് ഉപകരണങ്ങള്‍ തിരികെ എത്തിച്ച് സ്ഥാപിക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.

ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജി വിഭാഗത്തിനായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. പതിനൊന്നോളം മെഷീനുകളാണ് ആദ്യഘട്ടത്തില്‍ ഇവിടെ എത്തിക്കുന്നത്

കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ ഭരണാനുമതി പ്രകാരം 880 ലക്ഷം രൂപ വിനിയോഗിച്ചാണ് നെഫ്രോളജി വിഭാഗത്തിനായി ബഹുനില മന്ദിരം നിര്‍മ്മിച്ചത്.

നിര്‍ധനരായ വൃക്കരോഗികളുടെ നിരന്തരമായ ആവശ്യീ പരിഗണിച്ചാണ് ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇപ്പോള്‍ മെഷീനുകള്‍ വീണ്ടും എത്തിക്കുവാന്‍ നടപടിയായതെന്ന് ജോസ് കെ.മാണി പറഞ്ഞു

സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളിലെ ചികിത്സാ ചെലവ് താങ്ങുവാനാവാത്ത നിരവധി രോഗികള്‍ക്ക് ഇതോടെ വളരെ ചുരുങ്ങിയ ചിലവില്‍ ഡയാലിസ് സൗകര്യം ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.
കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.

ഒരു ദിവസം കുറഞ്ഞ് പ്രഥമഘട്ടത്തില്‍ 22 പേര്‍ക്കും തുടര്‍ന്ന് 40-ല്‍ പരം പേര്‍ക്കും ചുരുങ്ങിയ ചിലവില്‍ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുവാന്‍ കഴിയും. ഇതിനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോസ്. കെ. മാണി പറഞ്ഞു

ഇതു കൂടാതെ ആശുപത്രി ലാബിലേക്ക് പുതിയ ഹോര്‍മോണ്‍ അനലൈസര്‍ ഉപകരണവും ലഭ്യമാക്കും.മുന്‍പ് ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാതെ തിരികെ കൊണ്ടു പോവുകയായിരുന്നു.

ആശുപത്രി മാനേജിീഗ് കമ്മിറ്റി അംഗം ജയ്‌സണ്‍ മാന്തോട്ടം മെഷീനുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോഴാണ് മെഷീനുകള്‍ എല്ലാം ഇവിടെ നിന്നും മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേഖാമൂലം അറിയിച്ചത്. ഇതില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ജനറല്‍ ആശുപത്രിയോട് അനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മദ്ധ്യതിരുവിതാംകൂര്‍ മേഖലയിലെ പ്രഥമ പ്രാദേശിക ഹൈടെക് ലാബിന് ആവശ്യമായ എല്ലാ അനുമതികളും ഇതിനോടകം ലഭ്യമാക്കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു

ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നഗരസഭാ പദ്ധതി വിഹിതത്തില്‍ നിന്നും 9.50 ലക്ഷം രൂപ ചിലവഴിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.

നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഈ പദ്ധതി ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് അവര്‍ പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷം തന്നെ ഡയാലിസിസ് യൂണിറ്റുീ ഹൈടെക് ലാബ് പദ്ധതിയും പൂര്‍ത്തിയാക്കി നടപ്പാക്കുവാനാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്ന് അവര്‍ അറിയിച്ചു.

ഹൈ ടെക് ലാബിനായുള്ള ക്രമീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചതായും അവര്‍ പറഞ്ഞു. നിര്‍മാണ പുരോഗതി അവലോകനം ചെയ്ത് വിലയിരുത്തി

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, കൗണ്‍സിലര്‍ ബിജി ജോജോ, ജയ്‌സണ്‍ മാന്തോട്ടം, ഡോ. ടി.എസ്. വിഷ്ണു,ഡോ.പി.എസ്.ശബരീനാഥ് എന്നിവരും പങ്കെടുത്തു.

ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍, അം എം.ഒ. ഡോ.സോളി മാത്യു, നഴ്‌സിംഗ് സൂപ്രണ്ട് മേഴ്‌സി ജോയി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ അതിവേഗം നടന്നുവരുന്നു

Facebook Comments Box

By admin

Related Post