Tue. May 7th, 2024

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തി

By admin Dec 6, 2021 #news
Keralanewz.com

കുഴുപ്പിള്ളി ; കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി വീട്ടില്‍ ആദര്‍ശ് (24) നെയാണ് നാടുകടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

മുനമ്പം, ഞാറക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം, നരഹത്യാശ്രമം, അടിപിടി തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. 2018 ല്‍ കുഴുപ്പിള്ളി ബീച്ചില്‍ ഗ്യാനേന്ദ്രന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, കഴിഞ്ഞ ജൂണില്‍ ഞാറക്കലില്‍ ലൈസല്‍ എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ആദര്‍ശ് പ്രതിയാണ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 29 പേരെ ജയിലില്‍ അടച്ചതായും 28 പേരെ നാട് കടത്തിയതായും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു

Facebook Comments Box

By admin

Related Post