Kerala News

റേഷൻ മുൻഗണനാ കാർഡ് മാറ്റുന്നതിന്‌ ഫോണിലും അപേക്ഷിക്കാം,പിടി വീഴുമെന്നായപ്പോൾ കാർഡ് മാറാൻ തിരക്ക്!

Keralanewz.com

കൊല്ലം: അനർഹമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വെച്ചിരിക്കുന്നവർക്ക് മാറ്റിയെടുക്കുന്നതിന് ഫോണിലും അപേക്ഷിക്കാം. കാർഡുകൾ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ 30 വരെ സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം അപേക്ഷ കൊടുത്താൽ ശിക്ഷാനടപടികൾ ഉണ്ടാകില്ല. കൂടുതൽപ്പേരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് റേഷൻ കാർഡ് തരംമാറ്റേണ്ടവർ ഫോണിലോ ഇ-മെയിലിലോ ബന്ധപ്പെട്ടാലും മതിയെന്ന് സംസ്ഥാന ഭക്ഷ്യപൊതുവിതരണവകുപ്പ് ഡയറക്ടർ നിർദേശം നൽകിയത്.

എ.എ.വൈ., പി.എച്ച്.എച്ച്. വിഭാഗത്തിലുള്ള കാർഡ് കൈവശംെവച്ചിരിക്കുന്ന 5.92 ലക്ഷം അനർഹരെ ഇതിനകം കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിലെ ഫോണിലോ സപ്ലൈ ഓഫീസറുടെയോ റേഷനിങ് ഇൻസ്പെക്ടറുടെയോ ഔദ്യോഗിക ഫോണിലോ ബന്ധപ്പെട്ട് കാർഡ് പൊതുവിഭാഗത്തിലേക്ക്‌ മാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകന്റെ പേര്, റേഷൻ കാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവ നൽകണം. രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിൽ അപേക്ഷകനുമായി തിരികെ ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും. ഫോണിൽ അപേക്ഷകനെ ബന്ധപ്പെടാനാകാത്തപക്ഷം റേഷനിങ് ഇൻസ്പെക്ടർ താമസസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ഇ-മെയിൽ മുഖാന്തരവും അപേക്ഷനൽകാം. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തുന്നവർ റേഷൻ കാർഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും നൽകണം. ഇ-മെയിലും ഫോണും മുഖേനയുള്ള അപേക്ഷകരിൽനിന്നു പിന്നീട് സത്യവാങ്മൂലം വാങ്ങും

Facebook Comments Box