Sun. May 5th, 2024

ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By admin Jan 31, 2022 #news
Keralanewz.com

കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരപുരം, ആദിനാട് വടക്ക്, ഗുരുപ്രീതി വീട്ടില്‍ സുബിന്‍്റെ ഭാര്യ ആതിര(26)യെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ബന്ധുക്കള്‍ മൃതദേഹം കണ്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് 6 വര്‍ഷമായിരുന്നെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവുമായി പിണങ്ങിയിരിക്കെ അടുത്ത കാലത്താണ് തിരികെ ഭര്‍തൃഗൃഹത്തില്‍ താമസം തുടങ്ങിയിയതെന്ന് പറയയുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി

Facebook Comments Box

By admin

Related Post