Sun. May 19th, 2024

കട്ടപ്പനയുടെ പ്രിയപ്പെട്ട കോട്ടയം കട ബേബിച്ചന്‍ വിടപറഞ്ഞു

By admin Feb 8, 2022 #news #obituary
Keralanewz.com

ട്ടപ്പന: എം.ബേബി ഗ്രൂപ്പ് സ്ഥാപകനും, ചെയര്‍മാനുമായ കോട്ടയംകട ബേബിച്ചന്‍ എന്നറിയപ്പെടുന്ന ഇ.എം.ബേബി (92) അന്തരിച്ചു.

കുടിയേറ്റ കാലഘട്ടം മുതല്‍ ഹൈറേഞ്ചിലെ നിറസാന്നിദ്ധ്യമായിരുന്നു.
സവിശേഷ വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഹൈറേഞ്ചിലെ സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക മേഖലകളിലെ നിറസാന്നിദ്ധ്യമാണ്. പണ്ഡിതപാമര ഭേദമില്ലാത ഏവരോടും സമാന മനോഭാവത്തോടെയാണ് ബേബിച്ചന്‍ പെരുമാറിയിരുന്നത്.

ഭൗതിക ശരീരം ഇന്ന് (8.2.2022) വൈകിട്ട് 6 മണിക്ക് ഹോസ്പിറ്റലില്‍ നിന്നും കട്ടപ്പനയിലെ സ്വവസതിയില്‍ എത്തിക്കും.
സംസ്കാര ശുശ്രൂഷകള്‍ നാളെ (ബുധന്‍) ഉച്ചക്ക് 2 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച്‌ 3 മണിക്ക് വെള്ളയാംകുടി ബഥേല്‍ മാര്‍ത്തോമ്മാ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.ഭാര്യ ലിസമ്മ, മക്കള്‍:രാജേഷ് ബേബി,രമേഷ് ബേബി,രഞ്ജി ബേബി.മരുമക്കള്‍ :നിഷാ രാജേഷ്,നിഷാ രമേഷ്,ലിഷാ രഞ്ജി

Facebook Comments Box

By admin

Related Post