Fri. May 10th, 2024

കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്ബനിയായി കോണ്‍ഗ്രസ് മാറി; വിമര്‍ശനവുമായി നേതാക്കള്‍

By admin Feb 10, 2022 #k sudhakaran #kpcc
Keralanewz.com

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കണ്ണൂര്‍ ആലക്കോട്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍.

കോണ്‍ഗ്രസ് പാര്‍ട്ടി കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്ബനിയായി മാറിയെന്ന് ബ്ലോക്ക് ഭാരവാഹികള്‍ ആരോപിച്ചു.സുധാകരന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജിക്ക് തയ്യാറെടുക്കുകയാണ്.

സ്വന്തം ജില്ലയായ കണ്ണൂരിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രത്തില്‍ നിന്നുമാണ് കെ സുധാകരനെതിരായ പടയൊരുക്കം.കോണ്‍ഗ്രസ്സിലെ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ഏകാധിപത്യമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ്സ് ബ്ലോക്ക് ഭാരവാഹികള്‍ പറഞ്ഞു.

നടുവില്‍ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ബേബി ഓടംപള്ളിയെ സുധാകരന്‍ നിശ്ചയിച്ചത് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും പ്രദേശിക നേതാക്കളോട് ചര്‍ച്ച ചെയ്യാതെയുമാണ്.സുധാകരന്‍ പ്രസിഡണ്ടായതിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയായി മാറിയെന്ന് ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ബിജു ഓരത്തേല്‍ പറഞ്ഞു.

സുധാകരന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജിക്ക് തയ്യാറെടുക്കുകയാണെന്നും ബ്ലോക്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആലക്കോട് ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ബിജു ഓരത്തേല്‍, ജനറല്‍ സെക്രട്ടറി ബാബു കിഴക്കേപ്പറമ്ബില്‍, മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറിയും മുന്‍ നടുവില്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ ത്രേസ്യാമ്മ ജോസഫ്‌, കോണ്‍ഗ്രസ്‌ നടുവില്‍ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ വി മുരളീധരന്‍, ബിന്ദു ബാലന്‍ എന്നിവരാണ് കെ സുധാകരനെതിരെ രംഗത്തെത്തിയത്.

Facebook Comments Box

By admin

Related Post