Sun. May 5th, 2024

ശബ്ദ കലാകാരന്മാർ സംഘടിച്ച് ശക്തരായി അവകാശങ്ങൾക്കായി പോരാട്ടം നടത്തി അതിലൂടെ സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് ഇടുക്കി ജില്ലാ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എബി ഡി കോലത്ത്

By admin Jun 4, 2022 #news
Keralanewz.com

തൊടുപുഴ :ശബ്ദ കലാകാരന്മാർ സംഘടിച്ച് ശക്തരായി അവകാശങ്ങൾക്കായി പോരാട്ടം നടത്തി അതിലൂടെ സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് ഇടുക്കി ജില്ലാ അഡീഷണൽ ഗവർമെന്റ് പ്ലീഡർ എബി ഡി കോലത്ത് അഭിപ്രായപ്പെട്ടു.ശബ്ദ കലാകാരന്മാരുടെ സംഘടനയായ നാവ് സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ശബ്ദ കലാകാരന്മാരുടെ പ്രഥമ സംസ്ഥാന സംഗമം റഷീദ് കാലയന്താനി നഗറിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ മേഖലയിലുള്ളവർ അനൗൺസർമാരെ തെരെഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുകയും വിജയിച്ച ശേഷം ഇങ്ങനെ ഒരു വിഭാഗം അസംഘടിതർ ഉണ്ടെന്നു പോലും കണക്കാക്കാതെ പാർശ്വ വൽക്കരിക്കപ്പെടുമ്പോൾ സംഘടനാ ബലം കൊണ്ട് മാത്രമേ ഇവരുടെ ഈ മൗനത്തെ അതിജീവിച്ച് ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്ന് എബി ഡി കോലത്ത് ഉദ്‌ബോധിപ്പിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് വിഴിക്കത്തോട് ജയകുമാർ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ സെക്രെട്ടറി ആർ രമേശ് മുഖ്യ പ്രഭാഷണം നടത്തി.ലൂയിസ് മേലുകാവ്.,ശ്രീമതി ശീതൾ തുടങ്ങിയവർ പ്രസംഗിച്ചു.ലാൽ വിളംബരം സ്വാഗതവും.,മധു അശ്വതി കൃതജ്ഞതയും രേഖപ്പെടുത്തി.സമ്മേളന ആരംഭത്തിൽ പൂർവസൂരികളായ ശബ്ദ കലാകാരന്മാരായ റഷീദ് കാലയന്താനി.,എം എം മീനാക്കുട്ടി എന്നിവരെ അനുസ്മരിച്ചുകൊണ്ട് മധു പ്രണവം അനുശോചന പ്രമേയം അവതരിപ്പിച്ചു.

Facebook Comments Box

By admin

Related Post