Sun. May 5th, 2024

കോട്ടയത്ത്‌ പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

By admin Jul 22, 2022 #news
Keralanewz.com

കോട്ടയം :പോക്സോ കേസിൽ പ്രതി അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വടയാർ ഇളങ്കാവ് ഭാഗത്ത് വച്ച് ബൈക്കിൽ എത്തി കയറിപ്പിടിച്ച കേസിൽ മൂവാറ്റുപുഴ രണ്ടാറിൽ അഴയിടത്ത് വീട്ടിൽ നസീബ് എ. കെ(27) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പോലീസിന്റെ പിടിയിലാവുകയായിരുന്നു. വൈക്കം ഡി.വൈ.എസ്‌.പി. തോമസ്.എ.ജെ, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്‍ എസ്സ്.എച്ച്.ഓ, കെ.എസ്സ്. ജയൻ എസ്.ഐ.മാരായ ദിപു.ടി.ആര്‍, സോണി ജോസഫ്, സുധീരൻ.പി.എസ്സ് , എ.എസ്.ഐ സുശീലൻ, സി.പി.ഓ.മാരായ രാജീവ് പി.ആര്‍, പ്രവീൺ, ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook Comments Box

By admin

Related Post