Thu. May 16th, 2024

‘തുറമുഖം’ റിലീസ് ഡിസംബറിന് മുമ്ബ് ഉണ്ടാകുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

By admin Oct 23, 2022 #Nivin Pauly #Thuramugham
Keralanewz.com

നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസിനായി കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയാണ്.

നിരവധി തവണ റിലീസ് മാറ്റിവച്ച സിനിമ കൂടിയാണിത്. അതുകൊണ്ട് തന്നെ സിനിമ എപ്പോള്‍ റിലീസ് ചെയ്യും എന്ന ചോദ്യം പലപ്പോഴും പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്‍റെ റിലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡിസംബറിന് മുമ്ബ് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ‘കുമാരി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലിസ്റ്റിന്‍റെ പ്രതികരണം. സാമ്ബത്തിക പ്രതിസന്ധിയാണ് റിലീസ് വൈകാന്‍ പ്രധാന കാരണം. ചിത്രത്തിന്‍റെ റിലീസ് ഡിസംബറില്‍ നടക്കുമെന്ന് നിവിന്‍ പോളി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പാ തൊഴില്‍ വിഭജന സമ്ബ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും അഭിനേതാക്കളാണ്.

Facebook Comments Box

By admin

Related Post