Sat. May 4th, 2024

വിദേശ പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ടപൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു

By admin Jul 17, 2023 #Sasi Tharoor
Keralanewz.com

വിദേശ പൗരത്വം നേടാനായി ഇന്ത്യൻ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ഇരട്ടപൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു. ശശി തരൂർ എംപി ആണ് അവതരിപ്പിച്ചത്.ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബിൽ ശശി തരൂർ എംപി ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാർലമെന്റ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നൽകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സമൂഹം.ഇന്ത്യക്ക് പുറത്ത് 30 മില്യൻ ഇന്ത്യൻ വംശജർ വസിക്കുന്നുണ്ട്. ഇവർ വിദേശനാണ്യം ആയി ഓരോ വർഷവും ഇന്ത്യയിലേക്ക് അയക്കുന്നത് 65 ബില്യൻ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കാനായി പൗരത്വം എടുക്കുന്നത് മൂലം ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂർ ബില്ലിൽ ആവശ്യപ്പെടുന്നത്.ശശി തരൂർ അവതരിപ്പിച്ച പൗരത്വ ബിൽ പ്രവാസി സമൂഹം സന്തോഷത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത്‌ ”

Facebook Comments Box

By admin

Related Post