Fri. May 3rd, 2024

പിറന്നാൾ ദിനത്തിൽ കോട്ടയം എം പി തോമസ് ചാഴികാടന് അപ്രതീക്ഷിതമായ ഒരു പിറന്നാൾ സമ്മാനം.

Keralanewz.com

കുറവിലങ്ങാട് : കോട്ടയം ജില്ലാ പഞ്ചായത്തും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന കെ എം മാണി തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത് .
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സമിതി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി സി കുര്യൻ അപ്രതീക്ഷിതമായി പിറന്നാൾ കേക്കുമായി സ്റ്റേജിൽ എത്തുകയായിരുന്നു. കേക്കു മുറിച്ച് ജോസ് കെ മാണി, മോൻസ് ജോസഫ് തുടങ്ങിയവർക്ക് തോമസ് ചാഴികാടൻ തന്നെ വിതരണം ചെയ്തു. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹാപ്പി ബർത്ത്ഡേ പാടി ആശംസകൾ അറിയിച്ചു. മോൻസ് ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരും ആശംസകൾ നേർന്നു.
തന്റെ പിറന്നാൾ ദിനം മനോഹരമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞാണ് ചാഴികാടൻ മടങ്ങിയത്.

Facebook Comments Box

By admin

Related Post