Sat. May 4th, 2024

മാലിന്യ മലയ്ക്ക് മുന്നില്‍ ഒരു വിവാഹ ഫോട്ടോ ഷൂട്ട്; വൈറലായി ചിത്രങ്ങള്‍ !

By admin Oct 25, 2023
Keralanewz.com

വിവാഹ ഫോട്ടോ ഷൂട്ടിനായി ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ കണ്ടെത്താനാണ് സാധാരണയായി വധൂവരന്മാര്‍ ശ്രമിക്കാറ്. എന്നാല്‍, തായ്വാനില്‍ നിന്നുള്ള ദമ്ബതികള്‍ എല്ലാവരെയും അമ്ബരപ്പിച്ചു കൊണ്ട് തങ്ങളുടെ ഫോട്ടോ ഷൂട്ടിനായി തെരഞ്ഞെടുത്ത സ്ഥലം ഏതാണെന്നോ?
ഒരു വലിയ മാലിന്യ കൂമ്ബാരം. തായ്വാനിലെ ഗ്രീൻപീസ് പ്രചാരകയായ ഐറിസ് ഹ്സൂഹും അവളുടെ പ്രതിശ്രുതവരനുമാണ് തങ്ങളുടെ വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനായി ഇത്തരത്തില്‍ ഒരു സ്ഥലം തെരഞ്ഞെടുത്തത്.

ജനുവരിയിലാണ് ഇവരുടെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വിവാഹ ആഘോഷം തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ടിട്ടുള്ള അതിഥികളും ചിത്രങ്ങള്‍ കാണുന്നവരും അനാവശ്യ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച്‌ ബോധവന്മാരാകുന്നതിന് വേണ്ടിയാണത്രേ ഐറിസ് ഇത്തരത്തിലൊരു വേറിട്ട ഫോട്ടോഷൂട്ട് ആശയം നടപ്പിലാക്കിയത്. ആളുകളോട് സംസാരത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിലും ഫലപ്രദമായ കാര്യം അത് കാണിച്ച്‌ വിശ്വസിപ്പിക്കുന്നതാണന്ന് തോന്നിയതിനാലാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തെത് എന്നാണ് ഈ നവദമ്ബതികള്‍ പറയുന്നത്.

Facebook Comments Box

By admin

Related Post