Sun. May 5th, 2024

ഉദയനിധി സ്റ്റാലിൻ വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണം ; നിര്‍മ്മലാ സീതാരാമൻ .

Keralanewz.com

ന്യൂഡൽഹി: രാഷ്ട്രീയത്തില്‍ ചില മര്യാദകളൊക്കെയുണ്ട്:
ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ.

ആരുടെയും അച്ഛന്റെ പണമല്ല തങ്ങള്‍ ചോദിക്കുന്നതെന്ന ഉദയനിധിയുടെ പരാമര്‍ശത്തിനാണ് കേന്ദ്ര ധനമന്ത്രി മറുപടി നല്‍കിയത്. വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും നിര്‍മ്മലാ സീതാരാമൻ വ്യക്തമാക്കി.

അച്ഛന്റെ പണമാണോ എന്നാണ് ഉദയനിധി ചോദിച്ചത്. അച്ഛന്റെ ധനം ഉപയോഗിച്ച്‌ അധികാരത്തില്‍ കയറിയതുകൊണ്ടാണോ അച്ഛന്റെ സ്വത്തിനെക്കുറിച്ച്‌ ചോദിക്കുന്നത്. അച്ഛന്റെ സ്വത്ത് ഉപയോഗിച്ച്‌ അധികാരം ആസ്വദിക്കുകയാണോ ഉദയനിധി സ്റ്റാലിനെന്നും നിര്‍മ്മലാ സീതാരാമൻ ചോദിക്കുന്നു.

അദ്ദേഹത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ലേ. രാഷ്ട്രീയത്തില്‍ ചില മര്യാദകളൊക്കെയുണ്ട്. അച്ഛനും അമ്മയ്ക്കും വിളിക്കുകയല്ല വേണ്ടത്. രാഷ്ട്രീയത്തില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന നേതാവെന്ന നിലയില്‍ അദ്ദേഹം വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു

Facebook Comments Box

By admin

Related Post