Thu. May 2nd, 2024

ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല, തുറന്നുപറഞ്ഞ് നയൻതാര

By admin Aug 15, 2021
Keralanewz.com

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. മലയാള സിനിമയിൽ അരങ്ങേറിയ നടി ഇപ്പോൾ തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. നയൻ താരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം എന്ന് ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോളിതാ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് നയൻതാര പറയുന്നു ‘ഞങ്ങൾ സ്വകാര്യ വ്യക്തികളായതിനാൽ വലിയൊരു ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. എന്നാൽ ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല’, നയൻ‌താര വ്യക്തമാക്കി

കുറച്ച് മാസം മുമ്പ് നായൻതാരയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. വിരലോട് ഉയിർ കൂട കോർത്തു (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു വിഘ്‌നേഷ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

നേരത്തെ ഒരു തമിഴ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിനിടയിലും നയൻതാരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്‌നേഷ് സംസാരിച്ചിരുന്നു. ‘ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോൾ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാൻ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോൾ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.’

Facebook Comments Box

By admin

Related Post