Mon. May 6th, 2024

ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലില്‍ നിന്ന് അപകടസാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തി

By admin Mar 30, 2024
Keralanewz.com

ന്യൂയോർക്ക് : ബാള്‍ട്ടിമോർ പാലം ചരക്ക് കപ്പലിടിച്ചു തകർന്ന സംഭവത്തില്‍ അപകടസാധ്യതയുള്ള വസ്തുക്കള്‍ കപ്പലില്‍ നിന്ന് കണ്ടെത്തിയതായി നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ(എൻ.ടി.എസ്.ബി.) റിപ്പോർട്ട്.

കപ്പലില്‍ നിന്ന് വളരെ വേഗത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളും മറ്റു രാസവസ്തുക്കളും കണ്ടെത്തിയതായാണ് റിപ്പോർട്ടില്‍ പറയുന്നത്. അതോടൊപ്പം തന്നെ പാലത്തിലിടിച്ചതിന് പിന്നാലെ കപ്പലിലെ കണ്ടെയ്നറുകളില്‍ ചിലത് തകർന്ന് ഇതിലുണ്ടായിരുന്ന അപകടകരമായ രാസവസ്തുക്കള്‍ നദിയില്‍ കലർന്നിരുന്നുവെന്ന് എൻ.ടി.എസ്.ബി. അറിയിച്ചു. കപ്പലില്‍ നിന്ന് കണ്ടെത്തിയത് അപകട സാധ്യതയുള്ള സാമഗ്രികളടങ്ങിയ 56 കണ്ടെയ്നറുകളാണ്.

Facebook Comments Box

By admin

Related Post