Sat. May 4th, 2024

വളര്‍ത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയില്‍ പോകില്ല ; കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ എം വി ജയരാജന്‍

By admin Apr 25, 2024
Keralanewz.com

പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിച്ച്‌ സിപിഎം നേതാവും കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംവി ജയരാജന്‍.

വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയില്‍ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം.

ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിനറിയാം. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്‌നമെന്നും എംവി ജയരാജന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ അവസാന മണിക്കൂറില്‍ പ്രചാരണം കേന്ദ്രീകരിച്ചത് കെ.സുധാകരന്‍ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. സിറ്റിങ് എംപിയുടെ അടുപ്പക്കാര്‍ ബിജെപിയില്‍ പോയത് ആയുധമാക്കിയായിരുന്നു കെ സുധാകരന്റെ വിശ്വാസ്യതയെ ഇടതുമുന്നണി സംശയത്തില്‍ നിര്‍ത്തിയത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലായിരുന്നു കണ്ണ്. എന്നാല്‍ താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന എന്നായിരുന്നു സുധാകരന്റെ മറുപടി .

Facebook Comments Box

By admin

Related Post